പുതിയ ഇളവ് ഞായറാഴ്ച മുതൽ നിലവിൽ വരും
പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമില്ല എന്നാൽ അടച്ചിട്ട സ്ഥലങ്ങളിൽ നിർബന്ധമാണ്.
മക്കയിലെ മസ്ജിദുൽ ഹറമിന്റെയും മദീന മസ്ജിദുനബിയുടെയും പൂർണ്ണ ശേഷി ഉപയോഗപ്പെടുത്താം.
അവിടെയുള്ള തൊഴിലാളികളും സന്ദർശകരും മാസ്ക് ധരിക്കാൻ നിർബന്ധമാണ്. പൊതുസ്ഥലങ്ങൾ റസ്റ്റോറന്റുകൾ പൊതുഗതാഗത സംവിധാനങ്ങൾ സിനിമ ഹാൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല.
ഇസ്തിറാഹകളിലെ വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ എത്ര പേർക്കും പങ്കെടുക്കാം നിശ്ചിത എണ്ണം പേർക്ക് മാത്രമേ പങ്കെടുക്കാൻ ആകും എന്ന വ്യവസ്ഥ ഒഴിവാക്കി.
എല്ലായിടത്തും പ്രവേശനം രണ്ട് ഡോസ് എടുത്തവർക്ക് മാത്രമായിരിക്കും. തവക്കലന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും.