മദ്യപസംഘം സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിൽ കൂടി പോയ ബൈക്കിൽ ഇടിച്ച ശേഷം ബൈക്ക് യാത്രികനായ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു

പാരിപ്പള്ളി കിഴക്കനേല കൊട്ടാരം വീട്ടിൽ അനന്ദു (22 )പാരിപ്പള്ളി കിഴക്കനേല ജെ.എസ് ഭവനിൽ ശ്രീജിത്ത് (32) എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത് .ഈ മാസം എട്ടാം തീയതി വൈകുന്നേരം 5:00 മണിയോട് കൂടിയായിരുന്നു കേസിനാസ്പദമായ സംഭവം. മദ്യലഹരിയിലായിരുന്ന പ്രതികൾ ഓടിച്ചിരുന്ന ബൈക്ക് മുന്നിൽ കൂടി ചടയമംഗലം സ്വദേശിയായ
മനോജ് മുരളി ഓടിച്ചിരുന്ന ബൈക്കിൽ പാരിപ്പള്ളി ജംഗ്ഷനിൽ വെച്ച് ഇടിക്കുകയും തിരിഞ്ഞു നോക്കിയ മനോജിനെ മദ്യലഹരിയിലായിരുന്ന സംഘം ചീത്ത വിളിക്കുകയായിരുന്നു.
തുടർന്ന് പ്രശ്നം ഉണ്ടാക്കാതെ മുന്നോട്ടു പോയ മനോജിനെ
ഇരുവരും ബൈക്കിൽ പിന്തുടരുകയും അപകടം മനസ്സിലാക്കിയ മനോജ് മുരളി അതിവേഗതയിൽ ബൈക്കോടിച്ചു പോവുകയായിരുന്നു എന്നാൽ കെട്ടിടംമുക്ക് ജംഗ്ഷനിൽ വച്ച് പ്രതികൾ മനോജിനെ തടഞ്ഞുനിർത്തുകയും അത് ശേഷം റോഡിൽ വലിച്ചിറക്കി മനോജിനെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികളെക്കുറിച്ച് പള്ളിക്കൽ സി.ഐക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ സിഐ ശ്രീജിത്ത്.പി എസ് ഐ സഹിൽ. എം എ . എസ് .ഐ സജിത്ത് എസ് സി പി ഒമാരായ മനോജ് ബിനു അജീഷ്
എന്നിവരടങ്ങുന്ന സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.