സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന് ;മികച്ച നടനുള്ള പുരസ്‌കാരത്തിന് കടുത്ത മത്സരം..!

2020 ഇൽ റിലീസ് ചെയ്യുകയും സെൻസർ ചെയ്യുകയും ചെയ്ത മലയാള ചിത്രങ്ങൾക്കായുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം ഇന്ന് പ്രഖ്യാപിക്കും.  വൈകുന്നേരം മൂന്നു മണിക്കാണ് അവാർഡുകൾ പ്രഖ്യാപിക്കുക. പ്രശസ്ത തെന്നിന്ത്യൻ നടിയായ സുഹാസിനി മണിരത്‌നമാണ് ജൂറി അധ്യക്ഷ. ദേശീയ അവാർഡ് നേടിയ കന്നഡ സംവിധായകൻ പി ശേഷാദ്രി, പ്രശസ്ത മലയാള സംവിധായകൻ ഭദ്രൻ, ഛായാഗ്രാഹകൻ സി കെ മുരളിധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ, നിരൂപകനും തിരക്കഥാ രചയിതാവുമായ എൻ ശശിധരൻ എന്നിവരും ജൂറിയിൽ ഉണ്ട്. പ്രാഥമിക ജൂറിക്ക് മുന്നിൽ സമർപ്പിക്കപ്പെട്ട എൺപതു ചിത്രങ്ങളിൽ നിന്നും ഏകദേശം മുപ്പുപതു ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നിൽ എത്തിയത് എന്നാണ് സൂചന. ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, ടൊവിനോ തോമസ് എന്നിവര്‍ ആണ് മികച്ച നടനുള്ള പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. കടുത്ത മത്സരമാണ് ഈ വിഭാഗത്തിൽ നടക്കുന്നത് എന്നാണ് സൂചന.