ചരിത്ര വസ്തുതകളെ തമസ്കരിക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിരോധം തീർക്കണം:കെ.പി.എസ്.ടി.എ

ചരിത്രസത്യങ്ങളെ വളച്ചൊടിച്ച് സ്വാതന്ത്ര്യ സമര നേതാക്കളെ മാറ്റിനിർത്തുന്ന കേന്ദ്ര സർക്കാറിൻ്റെ ഭരണകൂട ഭീകരതക്കെതിരെ പൊതു സമൂഹം പ്രതിരോധം തീർക്കണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡൻ്റ് എം.സലാഹുദ്ദീൻ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനികളെ ചരിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന ആർ.എസ്.എസ്. അജണ്ട നടപ്പാക്കുന്നതിന് കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഒത്താശ ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കെ.പി.എസ്.ടി.എ ആറ്റിങ്ങൽ ഉപജില്ലാ കമ്മിറ്റി ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി.എസ്.ടി.എ. ഉപജില്ലാ പ്രസിഡൻറ് ടി.യു.സഞ്ജീവ് അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കോട്ടാത്തല മോഹൻ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, കെ.പി.എസ്.ടി.എ. സംസ്ഥാന എക്സിക്യൂട്ടീവ് പ്രദീപ് നാരായണൻ, ജില്ലാ സെക്രട്ടറി അനിൽ വെഞ്ഞാറമൂട്, ആർ.ശ്രീകുമാർ, കെ. ഉണ്ണികൃഷ്ണൻ നായർ, എൻ.സാബു, വി.വിനോദ്, എം.ആർ.മധു, സി.എസ്.വിനോദ്, പി.രാജേഷ്, കെ.മണികണ്ഠൻ നായർ എന്നിവർ സംബന്ധിച്ചു.