തോട്ടയ്ക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുശ്ശേരിമുക്ക് ജംഗ്ഷനിൽ "ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ചാങ്ങാട് അധ്യക്ഷതയിൽ K. P. C. C മെമ്പർ N.സുദർശനൻ ഉദ്ഘാടനം ചെയ്തു. ആദ്യകാല കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കരസ്തമാക്കിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മണിലാൽ സഹദേവൻ നിർവഹിച്ചു. D. C. C അംഗം S. M മുസ്തഫ സ്വാഗതം ആശംസിച്ചു. പാർട്ടി ഭാരവാഹികൾ ആയ അഡ്വ സൈഫുദ്ധീൻ, മജീദ് ഈരാണി, ബദറുദ്ധീൻ, എന്നിവർ സംസാരിച്ചു