തുടര്‍ന്ന് ക്ഷമാപണവുമായി ഫേയ്‌സ്ബുക്ക് രംഗത്തെത്തി. കോണ്‍ഫിഗറേഷന്‍ മാറ്റിയതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായത് എന്നാണ് കമ്പനി വ്യക്തമാക്കിയത്. ‘കുറച്ചു മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രൊഡക്റ്റ് കിട്ടാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ ഞങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് അറിയാം. ഞങ്ങള്‍ പ്രശ്‌നം പരിഹരിച്ചു. ഈ ആഴ്ചയിലെ നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി പറയുന്നു’.- ഫേയ്‌സ്ബുക്ക് ട്വിറ്ററില്‍ കുറിച്ചു.