ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കാപ്പില്‍ പൊഴിമുഖത്ത് അപടകമുണ്ടായത്. ആദര്‍ശ് കടലില്‍ കുളിക്കവെ കൂറ്റന്‍ തിരമായിലകപ്പെട്ട് ഒഴുകിപ്പോകുകയും തിരക്കുഴിലകപ്പെട്ട് മുങ്ങിപ്പോകുകയുമായിരുന്നു. വിവരമറിഞ്ഞ് ഞൊടിയിടകൊണ്ട് ബോട്ട് ക്ലബിലെ സ്പീഡ് ബോട്ടില്‍ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തുകയായിരുന്നു അനൂപ്. രൂക്ഷമായ കടല്‍ക്ഷോഭത്താല്‍ പൊഴിമുഖവും പരിസരവും മണല്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ ബോട്ട് തീരത്തേക്കടുപ്പിക്കാനാവുമായിരുന്നില്ല. എങ്കിലും സാഹസികമായി പൊഴിമുഖത്തേക്ക് ബോട്ട് അടുപ്പിച്ചു. തീരത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളിയായ സനോജ് പാഞ്ഞുവന്നുകൊണ്ടിരുന്ന തിരമാലകളെ കീറിമുറിച്ച് നീന്തി.
ബോട്ടിലെ റിങ്ങുമായി സനോജ് കടലിലേക്ക് ചാടി. അപ്പോഴും കൂറ്റന്‍ തിരകള്‍ ഉയര്‍ന്നു താണുകൊണ്ടിരുന്നു. തിരകള്‍ക്ക് മുകളിലൂടെ സ്വന്തം ജീവന് മറന്നുകൊണ്ട് സനോജ് ആദര്‍ശിനടുത്തേക്ക് നീന്തിയെത്തി. റിങ് ആദര്ശിെന്റ ശരീരത്തിലണിയിച്ച് ആദ
ര്ശിനെയും കൊണ്ട് സനോജ് തിരികെ ബോട്ടിലേക്ക് നീന്തി. എന്തും സംഭവിക്കാവുന്ന അവസ്ഥയക്ക് ദൃക്സാക്ഷിയായി ബോട്ടില്‍ അനൂപും തീരത്ത് ആളുകളും അക്ഷമരായി നിന്നു. കടലുമായുള്ള മല്പിടിത്തത്തിനൊടുവില് ആദര്‍ശ് ബോട്ടില്‍ കിടത്തി കരയിലേക്ക് പാഞ്ഞു. തീരത്തെത്തിച്ച ആദര്‍ശിന് പ്രഥമിക ശുശ്രൂഷ നല്‍കിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.