കല്ലമ്പലം മുത്താനപീഠനം രണ്ട് പ്രതികൾ അറസ്റ്റിൽ

കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ മുത്താനയിൽ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത കേസിലെ പ്രതികളായ പീഡനം ബാബു എന്നു വിളിക്കുന്നസുരേഷ് ബാബു   വയസ്സ് 52  സൺ ഓഫ് സുകുമാരൻ ചാവരു വിള വീട് മാവിൻമൂട് കല്ലമ്പലം  എന്ന ആളെയും കുമാർ സൺ ഓഫ് പപ്പുക്കുട്ടി വയസ്സു 35 പള്ളിത്താഴം വീട്  മുത്താന ചെമ്മരുതി കുന്ന്  എന്ന ആളെയും ഈ കേസിലേക്ക് തിരിച്ചറിഞ്ഞു അറസ്റ്റ് ചെയ്തിട്ടുള്ളതാണ് 

 തിരുവനന്തപുരം റേഞ്ച് ഐജി ഹർഷിത അത്തല്ലൂരി മാഡത്തിൻറെ മേൽനോട്ടത്തിൽ തിരുവനന്തപുരം റേഞ്ച് ഡി ഐ ജി  സഞ്ജയ് കുമാർ ഗുരു ടിൻ നിയോഗിച്ച തിരുവനന്തപുരം റൂറൽ എസ്പി പി കെ മധു നേരിട്ടുള്ള മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി  നിയാസ്  നേതൃത്വം കൊടുത്ത ടീമിൽ  സി ഐ മാരായ ഫ് റോസ്, പ്രശാന്ത് ,ശ്രീജിത്ത്, ശ്രീജേഷ് ,കണ്ണൻ, ചന്ദ്രദാസ് ,അജെഷ്, ബിജു പോലീസ് ഉദ്യോഗസ്ഥരായ ദിലീപ് , സുനിൽ രാജ് , ഫിറോസ്   ,ഷിജു,അനൂപ്, സുധീർ തുടങ്ങിയവർ ഉണ്ടായിരുന്നു

 തിരുവനന്തപുരം ജില്ലാ സൈബർ സെല്ലിനെ യും ഫോറൻസ് വിദഗ്ധരെയും ടീമിൽ ഉൾപ്പെടുത്തിയിരുന്നു

 സ്ഥലത്തെ സംഭവ സമയത്തെ പ്രതികളുടെ സംശയാസ്പദമായ സാന്നിദ്ധ്യവും സംഭവത്തിനുശേഷം സംഭവ സ്ഥലത്തിനു അടുത്ത് താമസിക്കുന്ന ഒരു ആളെ ഫോണിൽ വിളിച്ചു സ്ഥലത്തെ സ്ഥിതിഗതികൾ മനസ്സിലാക്കിയതും  സംഭവസ്ഥലത്തു നിന്നും അല്പം മാറി  കുറേസമയം നിന്ന്  സ്ഥലത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചശേഷം പ്രതികൾ സ്ഥലംവിട്ടതും പ്ര തികളിലേക്ക് സൂചന നൽകി

 സാക്ഷികളുടെയും അക്രമത്തിനിരയായ കുട്ടിയുടെയും വിവരണങ്ങളിൽ നിന്ന് പ്രതികളുടെ സ്കെച്ച് തയ്യാറാക്കിയതും പ്രതികൾ ലേക്ക് എത്താൻ സഹായിച്ചു

 പ്രതികളെ  കനത്ത പോലീസ് ബന്തവസ്സിൽ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി അന്വേഷണം  ഊർജിതമായി തുടർന്നുവരുന്നു