കെ റെയിൽ പദ്ധതിക്കെതിരെ നാവായിക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കെ റെയിൽ പദ്ധതിക്കെതിരെ നാവായിക്കുളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 
കല്ലമ്പലം:കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ സമിതി രക്ഷാധികാരി ആലുമുട്ടിൽ അലിയാർകുഞ്ഞു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി നസീറുദീൻ മരുതിക്കുന്നു സ്വാഗതം പറഞ്ഞു.സംസ്ഥാന സമിതി അംഗം ഇ. വി പ്രസാദ് ഉദ്ഘാടനം ചെയ്തു.  ജില്ല സമിതി കൺവീനർ രാമചന്ദ്രൻ കരവാരംമുഖ്യപ്രഭാഷണം നടത്തി.ആശംസകൾ അർപ്പിച്ചു കൊണ്ട് നിസാം(INC മണ്ഡലം പ്രെസിഡന്റ്)അനു സി ( BSPവനിതാ സമിതി ),ജില്ലാ കൺവീനർ എ. ഷൈജു,സജീർ ( INTUC)എന്നിവർ സംസാരിച്ചു.രാജു കൊട്ടറക്കോണം നന്ദി പറഞ്ഞു.
യാതൊരുവിധ ആധികാരിക പഠനവും നടത്താതെ, വിനാശകരമായ കെ റെയിൽ പദ്ധതിയ്ക്കു വേണ്ടി  ജനങ്ങളുടെ ഭൂമി പിടിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സാമൂഹ്യ-സാമ്പത്തിക - പാരിസ്ഥിതിക ദുരന്തം സൃഷ്ടിക്കുന്നതും കേരളത്തെ രണ്ടായി വിഭജിക്കുന്നതുമാണ് പദ്ധതിയാണ് സിൽവർ ലൈൻ. കെ റെയിൽ പദ്ധതിയ്ക്ക് ഒരു തുണ്ട് ഭൂമിയും ഇരകൾ വിട്ടുകൊടുക്കില്ല. സർക്കാർ എത്രയും വേഗം ഈ പദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടിവരും. കെ റെയിൽ പദ്ധതി ഉപേക്ഷിക്കുന്നതുവരെ സമരം നടത്തുമെന്നും സമര സമിതി നേതാക്കൾ പറഞ്ഞു.
 തട്ടുപാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിലും ധർണ്ണയിലും നിരവധി ആളുകൾ പങ്കെടുത്തു. ധർണ്ണയ്ക്ക് ശേഷം പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. ഒക്ടോബർ 10 മുതൽ  പദയാത്രയും തുടർന്ന് സെക്രട്ടേറിയറ്റ് മാർച്ചും അടക്കമുള്ള ശക്തമായ സമര പരിപാടികൾ സമരസമിതി  തീരുമാനിച്ചിട്ടുണ്ട്.