വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞർക്ക്.

സ്റ്റോക്‌ഹോം: 2021ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ ശാസ്ത്രജ്ഞർക്ക്.ഡേവിഡ് ജൂലിയസും ആര്‍ഡേ പടാപുടെയ്‌നും പുരസ്‌കാരം പങ്കിട്ടു. 

ശരീരോഷ്മാവിനെയും സ്പര്‍ശനത്തെയും കുറിച്ചുള്ള കണ്ടെത്തലുകള്‍ക്കാണ് പുരസ്‌കാരം.ചൂടും തണുപ്പും യാന്ത്രിക ബലവും എങ്ങനെയാണ് ആണ് നാഡീ ചലനങ്ങൾക്ക്  തുടക്കമിടുന്നതെന്നും അതിലൂടെ ശരീരോഷ്മാവും സ്പർശനവും തിരിച്ചറിയപ്പെടുന്നത് എങ്ങനെ എന്നുമാണ് കണ്ടുപിടിച്ചിരിക്കുന്നത്.

ശരീരോഷ്മാവും സ്പര്‍ശനവും തിരിച്ചറിയാന്‍ സഹായിക്കുന്ന കോശങ്ങളുടെ കണ്ടെത്തലിനാണ് ഇരുവരും പുരസ്‌കാരത്തിന് അര്‍ഹരായത്. നൊബേല്‍ സമിതിയുടെ  സെക്രട്ടറി ജനറല്‍ തോമസ് പേള്‍മാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.