ഇന്നും നാളെയും മഴ ഒഴിഞ്ഞ് നിൽക്കുകയോ ഒറ്റപെട്ടയിടങ്ങളിൽ മാത്രമായിരിക്കും .വെള്ളി മഴ മുതൽ വീണ്ടും സജീവമായേക്കും.
കാലാവർഷം വിടവാങ്ങലിനോട് അടുത്ത സമയത്ത് അപ്രതീക്ഷിതമായ മഴയാണ് കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ലഭിക്കുകയുണ്ടായത്.പലയിടങ്ങളിലും പ്രാദേശിക വെള്ളകെട്ടുകൾ രൂപപെട്ടിരുന്നു.ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ ശക്തമായ മഴക്ക് സാധ്യത കാണുന്നുള്ളു.
ചക്രവാത ചുഴി കേരള - കർണാടക തീരതോട് അടുക്കുന്നു വെള്ളി രാത്രിയോടെ മഴ വീണ്ടും ശക്തിപെടും.
വെള്ളി വൈകീട്ടും ശനി ഞായർ ദിവസങ്ങളിൽ നിലവിലെ അന്തരീക്ഷം ഘടന വിശകലനം നോക്കിശക്തമായ മഴക്കും വേഗത ഏറിയ കാറ്റിനും സാധ്യത കാണുന്നു.മലയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മുൻകരുതൽ സ്വീകരിക്കുക.
13/10/2021