അയൽവാസിയായ യുവതിയെ കടന്നുപിടിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

അയൽവാസിയുടെ  വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ.
 ആറ്റിൻകുഴി ചിറയിൽ വീട്ടിൽ സുനിൽ (35) ആണ് തുമ്പ പോലീസിന്റെ പിടിയിലായത്.
 കഴിഞ്ഞമാസമാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് യുവതി പരാതി നൽകുകയും ഇയാൾ ഒളിവിൽ പോവുകയും ആയിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം പിരപ്പൻകോട് വെച്ച് ഇയാളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.