ദീർഘമായ ഒരിടവേളക്ക് ശേഷം നമ്മുടെ കുരുന്നുകൾ കേരളപ്പിറവി ദിനത്തിൽ വിദ്യാലയങ്ങളിലേക്ക് എത്തുകയാണ്. കോവിഡ് മഹാമാരിയുടെ കെടുതികളെ നമ്മുടെ സമൂഹം അതിജീവിക്കാൻ തുടങ്ങുന്നു എന്നതിൻ്റെ ശുഭസൂചനകൂടിയാണ് വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ തിരിച്ച് വരവ്. കുട്ടികളുടെ മടങ്ങിവരവിന് വിദ്യാലയങ്ങൾ സജ്ജമാക്കാൻ നാട് ഒന്നാകെ കൈകോർക്കുന്ന മനോഹര കാഴ്ചയും നാം കണ്ടു.അത് കേരളത്തിന് മാത്രം അവകാശപ്പെട്ടതാണ്. തികഞ്ഞ കരുതലോടെയാണ് സർക്കാർ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ മടങ്ങിവരവിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരിക്കുന്നത്. പഴുതുകളില്ലാത്ത മുന്നൊരുക്കം നാം നടത്തിയിട്ടുണ്ട്.
നമുക്ക് ആത്മവിശ്വാസത്തോടെ നമ്മുടെ കുഞ്ഞുങ്ങളെ വരവേൽക്കാം.
പ്രതീക്ഷാനിർഭരമായ മനസോടെ