കിളിമാനൂരിൽ ഡിവൈഎഫ്ഐ പ്രകടനം

കർഷകരെ കിരാതമായി യുപിയിൽ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കിളിമാനൂർ ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തിപ്രകടനവുംപ്രതിഷേധ യോ​ഗവും സംഘടിപ്പിച്ചു.യോ​ഗം സിപിഐ എം ഏരിയാ സെക്രട്ടറി എസ് ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് ട്രഷറർ ഡി രജിത് ന​ഗരൂർ അധ്യക്ഷനായി. അഖിൽ പുല്ലയിൽ, നിതിൻരാജ്,  അജിത്, റിയാസ് തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ജെ ജിനേഷ് കിളിമാനൂർ സ്വാ​ഗതവും ജോയിന്റ് സെക്രട്ടറി ഫത്തഹുദ്ദീൻ നന്ദിയും പറഞ്ഞു