പുളിമാത്ത് കോണത്തു വീട്ടിൽ ( അത്തം) പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ സുഭദ്ര അമ്മ (83) യെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുളിമാത്ത് ഭഗവതിക്ഷേത്രത്തിന് പുറകുവശത്തായി ഉള്ള വീടിന് സമീപത്തെ കുളത്തിൽ ഇന്ന് വൈകുന്നേരം 4.30നാണ് മൃത്ദേഹം കണ്ടെത്തിയത്. ഏറെ നേരെമായിട്ടും അമ്മയെ കാണാത്തതിനെത്തുടർന്ന് മകൻ നടത്തിയ തിരച്ചിലാണ് മൃത്ദേഹം കുളത്തിൽ കണ്ടെത്തിയത്. മക്കൾ വിജയകുമാർ , പരേതനായ സുനിൽ കുമാർ. കിളിമാനൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃത്ദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.