കിളിമാനൂർ:നഗരൂരിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു, നഗരൂർ സ്വദേശി ഷഫീക്കാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ വീടിനു മുന്നിൽ വച്ചാണ് ഷഫീക്കിന് അണലിയുടെ കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ആശുപത്രിയിലാണ് ഉള്ളത്. ഇന്ന് (1/11/2021)ഉച്ചയോടെ മൃതദേഹം നഗരൂർ മുസ്ലിം ജമാഅത്തിൽ ഖബറടക്കും.