തൊഴിലാളി, യുവജന, വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധം സംഘടിപ്പിച്ചു...

യു.പി യിൽ കർഷകരെ വെടിവെപ്പിൽ  രാജ്യ വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളി, യുവജന, വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ ആറ്റിങ്ങലിൽ പ്രതിഷേധം സംഘടിപ്പിച്ചു...
രാജ്യത്ത് കഴിഞ്ഞ 10 മാസക്കാലമായി തുടർന്ന് വരുന്ന കർഷക മോർച്ചയുടെ നേതൃത്വത്തിൽ കർഷകരുടെ പ്രക്ഷോഭം അതിജീവനത്തിനുള്ള പോരാട്ടമാണ്. അന്നന്നുള്ള ജീവിതത്തിന് അഷ്ടിക്ക് വകയില്ലാത്ത പരമ ദരിദ്രരായ കർഷകർ, ജനാധിപത്യ രാജ്യത്ത് സമരത്തിലേർപ്പെട്ടിരിക്കുന്ന കർഷക സംഘടനാ നേതാക്കളുമായി ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാതെ അവരുടെ സമരത്തിനെ ചോരയിൽ മുക്കിക്കൊല്ലാനാണ് മോദി സർക്കാർ ശ്രമിക്കുന്നത് എന്നും സമരത്തിൽ സംസാരിച്ചവർ പറഞ്ഞു