നബാര്‍ഡ് സി.ജി.എം പി. ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ് കുമാര്‍ മുഖ്യാതിഥിയായി. പരിശീലനങ്ങളുടെ അനുമതിപത്രം സാമൂഹ്യനീതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, മാജിക് അക്കാഡമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് കൈമാറി. ചടങ്ങില്‍ ടി.സി.എസ് വൈസ് പ്രസിഡന്റ് ദിനേശ് പി. തമ്ബി, ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു. ഗോപിനാഥ് മുതുകാട് സ്വാഗതവും കരിസ്‌മ പ്രസിഡന്റ് സൊഹ്ര മമ്മു നന്ദിയും പറഞ്ഞു.
ഡിഫറന്റ് ആര്‍ട് സെന്ററിലെ നൂറോളം വരുന്ന ഭിന്നശേഷിക്കുട്ടികളുടെ അമ്മമാര്‍ക്ക് ആദ്യഘട്ടത്തില്‍ മെഴുകുരൂപങ്ങളുടെ നിര്‍മാണം, കുട നിര്‍മാണം, എംബ്രോയിഡറി, ജൂട്ട് ബാഗ് നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്.