കൊവിഡ് ദുരിതകാലത്ത് സർക്കാർ ജീവനക്കാർക്കായി കെ.എസ്.ആർ.ടി.സി ആരംഭിച്ച ബോണ്ട് സർവീസുകൾ ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷവും ആഹ്ളാദവും പങ്കുവെച്ച് യാത്രക്കാർ.
ആറ്റിങ്ങൽ, വൈക്കം എന്നീ ഡിപ്പോകളിൽ നിന്നുമാണ് സർവ്വീസുകൾ നടത്തി വരുന്നത്. ഒരു ദിവസം പോലും സർവ്വീസ് മുടങ്ങാതെ ബോണ്ട് സർവീസുകൾ ഒരു വർഷം പിന്നിട്ടിരിക്കുന്നത്. ബസുമൊത്ത് ഗ്രൂപ്പ് ഫോട്ടോയെടുത്തും പാട്ടുകൾ പാടിയും യാത്രക്കാരും ജീവനക്കാരും ആഘോഷിച്ചു. നിരവധി സർക്കാർ ജീവനക്കാരും മറ്റ് ഉദ്യോഗസ്ഥരുമാണ് ഈ ബോണ്ട് സർവ്വീസിനെ ആശ്രയിക്കുന്നത്. കൊവിഡ് ആദ്യഘട്ടത്തിലെ ലോക്ക് ഡൗണോടെ ജോലിക്കായി എത്തുന്നതിന് ബുദ്ധിമുട്ട് നേരിട്ടതിനെ തുടർന്നാണ് കെ.എസ്.ആർ.ടി.സി ബോണ്ട് സർവ്വീസുകൾ ആരംഭിച്ചത്. സ്ഥിരം യാത്ര ആയതോടെ ബസ്സിൽ യാത്രചെയ്യുന്നവർ തമ്മിലും ജീവനക്കാരുമായും മാനസിക അടുപ്പവും പുതിയ സുഹൃദ് ബന്ധങ്ങളുമായി. തൊഴിൽസ്ഥലത്തേക്കും തിരിച്ചും സുരക്ഷിത യാത്രയാണ് ഇവർക്ക് ബോണ്ട് സർവ്വീസ് നൽകിയത്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)