ചിറയിൻകീഴ് പൂളിമൂട് പാലത്തിൽ നിന്നും കായലിൽ ചാടിയതെന്ന് കരുതുന്ന മധ്യവയ്സക്കന്റെ മൃതദ്ദേഹം കണ്ടെത്തി.
കുന്തള്ളൂർ അനന്ത ഭവൻ വീട്ടിൽ 40 വയസ്സുകാരൻ ബിജുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ബിജുവിനെ കാണാതായതിനെ തുടർന്ന് ചൊവ്വാഴ്ച ബന്ധുക്കൾ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെ ബിജുവിന്റെ ബൈക്കും ചെരുപ്പും പുളിമൂട് പാലത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.