ഡീസല്‍ ചെലവ് പഞ്ചായത്തുകൾ വഹിച്ചാൽ കെ.എസ്.ആര്‍.ടി.സി യുടെ 'ഗ്രാമവണ്ടി' റെഡി.

ഡീസല്‍ ചെലവ് പഞ്ചായത്തുകൾ വഹിച്ചാൽ കെ.എസ്.ആര്‍.ടി.സി യുടെ 'ഗ്രാമവണ്ടി' റെഡി.
ഡീസല്‍ ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ വഹിക്കാന്‍ തയ്യാറായാല്‍ കെ.എസ്.ആര്‍.ടി.സി ആരംഭിക്കാനിരിക്കുന്ന 'ഗ്രാമവണ്ടി' ഫലപ്രദമാവുമോ എന്ന് ആശങ്ക.പഞ്ചായത്ത് റൂട്ടുകളില്‍ ആനവണ്ടി ഓടുന്നതിനോട് ജനപ്രതിനിധികള്‍ക്ക് താത്പര്യമുണ്ടെങ്കിലും മാസം വേണ്ടിവരുന്ന ഇന്ധനച്ചെലവ് കണക്കിലെടുക്കുമ്ബോള്‍ കണ്ടംവഴി ഓടേണ്ടിവരുമോ എന്നതാണ് അവരെ ചിന്തിപ്പിക്കുന്നത്!യാത്രാക്ലേശം രൂക്ഷമായ ചിലയിടങ്ങളില്‍ ബസ് സര്‍വീസ് ആവശ്യമാണെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ചെലവ് വഹിക്കാനുള്ള ശേഷി ഉണ്ടാവില്ല. പദ്ധതി കെ.എസ്.ആര്‍.ടി.സിക്ക് ഗുണകരമാണ്. പക്ഷേ, വിട്ടുനില്‍ക്കാനായിരിക്കും മിക്ക തദ്ദേശസ്ഥാപനങ്ങളും ശ്രമിക്കുക.ജനോപകാരപ്രദമായ തരത്തില്‍ ഒന്നിലധികം തദ്ദേശസ്ഥാപനങ്ങളെ കൂട്ടിയോജിപ്പിച്ച്‌ സര്‍വീസ് നടത്താന്‍ കഴിയും എന്നാണ് കെ.എസ്.ആര്‍.ടി.സി പറയുന്നതെങ്കിലും പ്രതിമാസ ഇന്ധനച്ചെലവ് കണ്ടെത്താന്‍ തദ്ദേശസ്ഥാപനങ്ങള്‍ മറ്റു വഴികള്‍ തേടേണ്ടി വരും.ഗ്രാമപഞ്ചായത്തുകളില്‍ ഭൂരിഭാഗവും തനത് ഫണ്ടില്‍ പിന്നാക്കം നില്‍ക്കുന്നവയാണ്. ഇവിടങ്ങളില്‍ ഗ്രാമ സര്‍വീസുകള്‍ അവശ്യഘടകമാണെങ്കിലും അതിനായി തുക കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.🚌ഗ്രാമവണ്ടി

▪️ പൊതുഗതാഗത മേഖലയില്‍ കാതലായ മാറ്റം പ്രതീക്ഷിക്കുന്ന പദ്ധതി

▪️പദ്ധതി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത് 2022 ഏപ്രിലില്‍

▪️ അന്തിമ രൂപ രേഖ 30ന്

▪️ റൂട്ടും സമയക്രമവും തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കും

▪️ സര്‍വീസ് നടത്തുന്നത് 18, 24, 28, 32, 42 എന്നിങ്ങനെ സീറ്റുകളുള്ള ബസുകള്‍

▪️ ഡീസല്‍ ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കണം

▪️വിശേഷദിവസങ്ങളില്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്പോണ്‍സര്‍ ചെയ്യാം

ഒരു ബസിന് പ്രതീക്ഷിക്കുന്ന ശരാശരി ചെലവ്

(തദ്ദേശസ്ഥാപനങ്ങള്‍ ചെലവാക്കേണ്ടി വരുന്നത്)

▪️ഒരുദിവസം ഡീസല്‍ ചെലവ്: 60 ലിറ്റര്‍

▪️ പ്രതിമാസം ചെലവാകുന്ന തുക: 1,80,000 രൂപ