കെ ടി സി ടി യിൽ ഗാന്ധിജയന്തി വാരാചരണം നടന്നു

ചാത്തമ്പറ  കെ ടി സി ടി ആശുപത്രിയിൽ ഗാന്ധിജയന്തി ദിനാചരണ പരിപാടികൾ  ചെയർമാൻ പി ജെ നഹാസ്,  കൺവീനർ എം എസ് ഷഫീർ എന്നിവർ സംയുക്തമായി  ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാഖി രാജേഷ് അധ്യക്ഷയായിരുന്നു. ഒരാഴ്ച നീണ്ടു നിൽക്കുന്ന വാരാഘോഷ പരിപാടികളിൽ ഗാന്ധിജി അനുസ്മരണം,  ശുചീകരണവാരം,  പുസ്തക പ്രകാശനം,  സാംസ്കാരിക പരിപാടികൾ,  പുരസ്കാരദാനം,  തുടങ്ങിയവ സംഘടിപ്പിക്കും.