തോട്ടക്കാട് എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികൾ ഗാന്ധി ജയന്തി ദിവസം വൈകുന്നേരം സമാപിച്ചു.
രാവിലെ എ.പി.ജെ ഗ്രന്ഥശാല ആസ്ഥാനത്ത് ഗാന്ധി സ്മൃതി പൂജ നടത്തി.
കുട്ടികൾക്കായി ഓൺലൈനിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി സന്ദേശ പ്രഭാഷണ മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു.
എ.പി. ജെ ഫൗണ്ടേഷൻ ചെയർമാൻ നിസാം തോട്ടക്കാട് അദ്ധ്യക്ഷനായി.
കരവാരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ റ്റിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു.