വർക്കല പാളയംകുന്ന് ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ പ്രതിഷേധം പ്രകടനം നടന്നു

ഉത്തർപ്രദേശിൽ കർഷകരെ കാർ കയറ്റി കൊലപെടുത്തിയതിലും 
പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടും ദിനേനയുള്ള എണ്ണ വില വർദ്ധനയും അതിന്റെ അനന്തരഫലമായി കേരളത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നതിലും പ്രതിഷേധിച്ചു ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പാളയംകുന്ന് ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തുകയുണ്ടായി.
ഡി സി സി സെക്രട്ടറി അഡ്വ: ബി ഷാലി, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡണ്ട്‌ എ ജെ ജിഹാദ്, കോൺഗ്രസ്‌ ചെമ്മരുതി മണ്ഡലം പ്രസിഡണ്ട്‌ പ്രശാന്ത് പനയറ, ഇലകമൺ മണ്ഡലം പ്രസിഡണ്ട്‌ വിനോജ് വിശാൽ, ചെമ്മരുതി പഞ്ചായത്ത് അംഗം ഗീതാ നളൻ, ടൗൺ കമ്മിറ്റി പ്രസിഡന്റ്‌ ബ്രിജിത്ത് രാജേന്ദ്രൻ, സെക്രട്ടറി സത്യപ്രഭ, ട്രഷറർ രതീഷ് തുടങ്ങിയവർ നേതൃത്വം കൊടുത്തു