വൃദ്ധയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ


തിരുവനന്തപുരം: മുട്ടത്തറ സ്വദേശിയായ വൃദ്ധയെ വീട്ടില്‍ കയറി ആക്രമിക്കുകയും നഗ്നതാപ്രദര്‍ശനം നടത്തുകയും ചെയ്‌ത കേസിലെ പ്രതിയെ പൊലീസ് പിടികൂടി.

പാപ്പനംകോട് സ്വദേശി ചന്ദ്രബാബുവിനെയാണ് (44) പൂന്തുറ പൊലീസ് അറസ്റ്റുചെയ്‌തത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

വൃദ്ധ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പൂന്തുറ എസ്.എച്ച്‌.ഒ സജികുമാര്‍, എസ്.ഐമാരായ വിമല്‍, രാഹുല്‍, എസ്.സി.പി.ഒ ബിജു, സി.പി.ഒമാരായ അന്‍ഷാദ്, വിനുക്കുട്ടന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്‌ത പ്രതിയെ റിമാന്‍ഡ് ചെയ്‌തു.