ഒന്നാം വാർഷിക നിറവിൽ നഗരൂർ കെ എസ് എഫ് ഇ

കഴിഞ്ഞ ഓണക്കാലത്ത് നഗരൂരിൽ പ്രവർത്തനമാരംഭിച്ച കെ എസ് എഫ് ഇ ശാഖ തിളക്കമാർന്ന നേട്ടങ്ങളുമായി ഒന്നാം വാർഷികം ആഘോഷിച്ചു.

കഴിഞ്ഞ വർഷം കെ എസ് എഫ് ഇ ആരംഭിച്ച ശാഖകളിൽ സംസ്ഥാന തലത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിട്ടി ബിസിനസ് ചെയ്തത് നഗരൂർ ശാഖയാണ്. സ്വർണപണയം നൽകുന്നതിലും മികച്ച മുന്നേറ്റമാണ് നഗരൂർ ബ്രാഞ്ച് കാഴ്ച വച്ചത്. 

മാതൃകപരമായ പ്രവർത്തനമാണ് കെ എസ് എഫ് ഇ നഗരൂർ ശാഖ നടത്തിയതെന്ന് കെ എസ് എഫ് ഇ എം ഡി ശ്രീ വി.പി. സുബ്രഹ്മണ്യൻ അയച്ച അനുമോദനസന്ദേശത്തിൽ രേഖപ്പെടുത്തി.

നഗരൂരിലെ സാമ്പത്തിക മേഖലയ്ക്ക് ഊർജം പകരുന്നതിൽ തങ്ങളുടേതായ പങ്ക് വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് കെ എസ് എഫ് ഇ നഗരൂർ ശാഖാ മാനേജർ ശ്രീമതി ദീപ്യ എസ്. പറഞ്ഞു.
"നഗരൂരിലെ ജനങ്ങളുടെ നിർലോഭമായ സഹകരണം കൊണ്ടാണ് ഞങ്ങൾക്ക് ഈ നേട്ടം കൈവരിക്കാനായത്."  ദീപ്യ കൂട്ടിച്ചേർത്തു.

കെ എസ് എഫ് ഇ നഗരൂർ ശാഖയിലെ പുതിയ സ്കീമുകളെ പറ്റിയും മാനേജർ വിശദീകരിച്ചു.

നിരവധി സമ്മാനങ്ങൾ ഒരുക്കി വെച്ചിരിക്കുന്ന കെ എസ് എഫ് ഇ ഭദ്രത സ്മാർട്ട് ചിട്ടി സമ്മാന പദ്ധതി ആണ് ഇപ്പോൾ നടന്ന് വരുന്നത്.

മൂന്ന് ചിട്ടികൾ ആണ് ഈ പദ്ധതിയുടെ ഭാഗമായി നഗരൂർ ശാഖയിൽ ചെയ്യുന്നത്:

50000 X 30 മാസം -- 15 ലക്ഷം
25000 X 40 മാസം -- 10 ലക്ഷം
5000 X 60 മാസം -- 3 ലക്ഷം (മൾട്ടി ഡിവിഷൻ ചിട്ടി)

വൈവിധ്യമാർന്ന ഭാഗ്യ സമ്മാനങ്ങൾ ആണ് ഈ ചിട്ടികളിൽ ചേരുന്നവരെ കാത്തിരിക്കുന്നത്.

ഒന്നാം സമ്മാനം: റ്റാറ്റാ നെക്സോൺ ഇലക്ട്രിക് കാർ (സംസ്ഥാനതലത്തിൽ)
രണ്ടാം സമ്മാനം: ഇലക്ട്രിക് ബൈക്ക്, ലാപ് ടോപ്. (ആറ്റിങ്ങൽ മേഖലാതലത്തിൽ)
മൂന്നാം സമ്മാനം: 2 ഗ്രാം സ്വർണനാണയം (ഓരോ ചിട്ടിയിലും ഒരാൾക്ക്)

വളരെ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും മറുപടി നൽകുകയും ചെയ്യുന്ന സോഷ്യൽ മീഡിയ സാന്നിധ്യമാണ് നഗരൂർ കെ എസ് എഫ് ഇ-യുടെ മറ്റൊരു പ്രത്യേകത.

ഫെയ്സ്ബുക്ക് പേജ്: https://m.facebook.com/ksfenagaroor

വാട്ട്സാപ്പ്: 9400045602

ശാഖയുടെ കോണ്ടാക്റ്റ് നമ്പറുകൾ: 9400061602 (മാനേജർ), 0470-2679602