വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

വാഹനാപകടത്തിൽ വിദ്യാർഥിനിക്ക് ദാരുണാന്ത്യം.
 കരവാരം തോട്ടയ്ക്കാട് സ്വദേശിയും കാര്യവട്ടം ഗവൺമെന്റ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ ധ്വനി ആണ്, ഇന്ന് രാവിലെ കഴക്കൂട്ടത്ത് വച്ചുണ്ടായ വാഹനാപകടത്തിൽ  മരണപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് സഹപാഠിയോടൊപ്പം ഇരുചക്രവാഹനത്തിന് പിന്നിലിരുന്ന് വീട്ടിലേക്ക് മടങ്ങവെ പിറകിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ പെൺകുട്ടിയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. ടൂവീലർ ഓടിച്ചിരുന്ന പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം  തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.