എൻ ആർ എ ഗ്രന്ഥശാല നെടുങ്ങണ്ട ഒന്നാം പാലത്തിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

എൻ ആർ എ ഗ്രന്ഥശാല നെടുങ്ങണ്ട ഒന്നാംപാലത്തിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.

നെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച എൻ ആർ എ ഗ്രന്ഥശാല നെടുങ്ങണ്ട ഒന്നാംപാലത്തിലെ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തനോദ്‌ഘാടനം ബഹു. അഞ്ചുതെങ്ങു പഞ്ചായത്ത്‌ പ്രസിഡന്റ്‌  വി ലൈജു  ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥശാല പ്രസിഡന്റ്‌ നിധിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് സെക്രട്ടറി  സജീവ് എസ് സ്വാഗതം പറഞ്ഞു. രണ്ടാം വാർഡ്‌ മെമ്പർ സരിത ബിജു, മൂന്നാം വാർഡ്‌ മെമ്പർ  ദിവ്യ ഗണേഷ്, നെടുങ്ങണ്ട റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ്‌  ശ്യാം എം,  സെക്രട്ടറി ശരത്ചന്ദ്രൻ, ഗ്രന്ഥശാല ഭരണസമിതി അംഗങ്ങളായ  അജയകുമാർ,  ഗീത വി,  ശിവദാസൻ ( കേരളകൗമുദി )തുടങ്ങിയവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു.

 ഗ്രന്ഥശാല ഭരണസമിതിയംഗം  വിജയ് വിമലിന്റെ കൃത്ജ്ഞതയോടെ പരിപാടി സമാപിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയിൽ അസോസിയേഷന്റെയും ഗ്രന്ഥശാലയുടെയും നിരവധി പ്രവർത്തകർ സന്നിഹിതരായിരുന്നു.

നിലവിൽ രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ വായനശാല സേവനം പൊതിജനങ്ങൾക്ക് ലഭ്യമാക്കുമെന്നും ഡിജിറ്റൽ ലൈബ്രറി ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ലൈബ്രറിയിൽ ഉടൻ തന്നെ സജ്ജമാക്കുമെന്നും ഗ്രന്ഥശാല സെക്രട്ടറി സജീവ് അറിയിച്ചു.