രാജ്യത്തു സമരം ചെയ്യുന്ന കർഷകരുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നും സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കെ എസ് യു നെടുമങ്ങാട് നിയോജകമണ്ഡലം കമ്മിറ്റുയുടെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കെ എസ് യു നെടുമങ്ങാട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കരകുളം അശ്വിൻ അധ്യക്ഷൻ ആയ ചടങ്ങ് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഹാഷിം റഷീദ് ഉത്ഘാടന പ്രസംഗം നടത്തി നിർവഹിച്ചു തുടർന്ന് കെ എസ് യു ജില്ലാ ഉപാധ്യക്ഷൻ ശരത് ഷൈലേശ്വരൻ മുഖ്യ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അഭിജിത് നെടുമങ്ങാട് നന്ദി പ്രകാശിപ്പിച്ച ചടങ്ങിൽ നിയോജകമണ്ഡലം ഭാരവാഹികളായ ആദിൽ വേങ്ങോട്, അദ്വൈത് വെള്ളൂർ വിഷ്ണു നെടുവേലി. കെ എസ് യു മണ്ഡലം അധ്യക്ഷന്മാരായ ഉണ്ണിക്കുട്ടൻ നായർ കൃഷ്ണനുണ്ണി പി വി തുടങ്ങിയവർ സംസാരിച്ചു