അഞ്ചുതെങ്ങ് മുതലപ്പൊഴി കായലിൽ നിന്ന് കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടുകിട്ടി.

അഞ്ചുതെങ്ങ് മുതലപ്പൊഴി കായലിൽ നിന്ന് കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടുകിട്ടി.
അഞ്ചുതെങ്ങ് മുതലപ്പൊഴി കായലിൽ നിന്ന് കടയ്ക്കാവൂർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മേൽകടക്കാവൂർ, ഗുരുനാഗപ്പൻകാവ് ക്ഷേത്രത്തിനടുത്ത് വിളയിൽ വീട്ടിൽ മോഹനൻ നായർ (59)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം വാമനപുരം നദിയിലെ പാറയിൽകടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടതാണെന്ന് പറയുന്നു.
മോഹനൻ നായരെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസ് നൽകിയിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയാണ് അഞ്ചുതെങ്ങ് മുതലപ്പൊഴി കായലിൽ മൃതദേഹം കണ്ടെത്തിയത്.ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ മൃതദേഹം കരയ്ക്കെത്തിച്ചു. കഠിനംകുളം പോലീസ് കടയ്ക്കാവൂർ പോലീസിന് വിവരം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മോഹനൻ നായരുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചത്. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി