പിതാവിന്റെ മരണത്തിനു നാട്ടിലെത്തിയ ശേഷം ജോലിസ്ഥലത്തേക്ക് മടങ്ങുകയായിരുന്ന സൈനികൻ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. പെരുമ്ബുഴ റേഡിയോ ജംഗ്ഷനില്‍ മഠത്തില്‍ വിളയില്‍ ബി എസ് വിഷ്‌ണുവാണ് (30)മരിച്ചത്. ഭാര്യയും രണ്ട് കുട്ടികളും ട്രെയിനില്‍ കൂടെ ഉണ്ടായിരുന്നു. ട്രെയിനിന്റെ വാതില്‍ തട്ടി തെറിച്ചു വീണതാവമെന്നു സംശയിക്കുന്നു. മൃതദേഹം ചൊവ്വാഴ്ച്ച നാട്ടില്‍ കൊണ്ട് വന്നേക്കും