ഞായറാഴ്ച രാവിലെ 11 ഓടെയാണ് നെയ്യാറ്റിന്‍കര ഡിപ്പോയില്‍നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുപോയ ബസ് അപകടത്തില്‍പെട്ടത്. രണ്ടു ബൈക്കുകളെയും ഒരു വഴിയാത്രക്കാരിയെയും ഇടിച്ചിട്ടു. സംഭവത്തില്‍ ഗുരുതര പരിക്കേറ്റ മൂന്നുപേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്കൂട്ടര്‍ യാത്രക്കാരായ ആലുവിള കാട്ടുവിള പുത്തന്‍വീട്ടില്‍ മഞ്ജു(28), പാപ്പനംകോട് സ്വദേശി വിപിന്‍(35), കാല്‍നട യാത്രക്കാരിയായ കാവുവിള സ്വദേശി രാജം എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ബസ് ൈഡ്രവര്‍ കോഴിക്കോട് സ്വദേശി അബ്്ദുല്‍ സലാം, വനിത കണ്ടക്ടര്‍ ഓലത്താന്നി സ്വദേശി ഷൈനി എന്നിവര്‍ക്കും പരിക്കേറ്റു. നിസ്സാര പരിക്കേറ്റ ബസ് യാത്രക്കാരായ പത്തോളം പേരും ചികിത്സ തേടി.
ദേശീയപാതയില്‍ വഴിമുക്കിനും ബാലരാമപുരത്തിനുമിടയില് കല്ലമ്ബലത്തെ വളവിലാണ് സംഭവം. നെയ്യാറ്റിന്‍കര ഡിപ്പോയില്‍നിന്ന് തിരിച്ച ബസാണ് അപകടത്തില്‍പെട്ടത്. വളവ് തിരിയവെ നിയന്ത്രണം തെറ്റിയ ബസ്എതിര് ദിശയിലേക്ക് ഇടിച്ചുകയറിയതായി ൈഡ്രവര്‍ അബ്്ദുല്‍ സലാം പറഞ്ഞു. മുന്‍വശത്തെ വീല്‍ ഒടിഞ്ഞതാണോയെന്നും സംശയമുണ്ട്.ഇദ്ദേഹത്തിന് കൈക്കും നെഞ്ചിനും പരിക്കേറ്റു. ബസ് അമിത വേഗത്തിലല്ലാതിരുന്നതും ഞായറാഴ്ചയാതിനാല് എതിരെ കൂടുതല്‍ വാഹനങ്ങള്‍ വരാത്തതും വന്‍ അപകടം ഒഴിവാക്കി. എതിര് ദിശയിലേക്ക് പാഞ്ഞുകയറിയ ബസ് ഇലക്ട്രിക് പോസ്റ്റിലും കല്ലമ്ബലത്തെ പുരാതന കല്‍മണ്ഡപത്തിലും ഇടിച്ചാണ് നിന്നത്. ഇതിന് തൊട്ടടുത്ത് ട്രാന്‍സ്ഫോമറും ഉണ്ടായിരുന്നു. പോസ്റ്റില്‍ ഇടിച്ചതോടെ വൈദ്യുതിബന്ധം നിലച്ചതും വന്‍ അപകടം ഒഴിവാക്കി. ബസിെന്റ മുന്‍വശം തകര്‍ന്നു.
കല്ലമ്ബലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും തകര്‍ന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. സംഭവമറിഞ്ഞ് എം. വിന്‍സന്റ് എം.എല്‍.എയും സ്ഥലത്തെത്തി. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം വാഹനഗതാഗതവും തടസ്സപ്പെട്ടു. തകരാര്‍ പരിഹരിക്കാതെ സര്‍വിസ് നടത്തിയതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു.