ചിറയിൻകീഴിൽ കെ.എസ്.യു പ്രതിഷേധം

ലഖിംപുർ ഖേരിയിലെ കർഷക കൊലപാതകങ്ങളിൽ പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധിയെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതിന് എതിരെയും കർഷക സമരത്തിന് എതിരെ മോഡി-യോഗി ഫാസിസ്റ്റ്  ഭരണകൂടം നടത്തിയ അക്രമണങ്ങൾക്ക് എതിരെ കെ.എസ്സ്.യു ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റി കണിയാപുരം പള്ളിനടയിൽ നടത്തിയ പ്രതിഷേധം.
കെ.എസ്സ്.യു ചിറയിൻകീഴ് നിയോജക മണ്ഡലം പ്രസിഡൻ്റ് അനീസ് റഹ്മാൻന്റെ അധ്യക്ഷതയിൽ നടന്നു.
കെ.എസ്സ്.യു ജില്ലാ വൈസ് പ്രസിഡന്റ്‌ ശരത് ശൈലെശേർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.  കെ എസ് യു ജില്ലാ ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യുത്ത് കോൺഗ്രസ്‌ നേതാവ് മുരുക്കുംപുഴ വിഷ്ണു , കെ എസ് യു നിയോജക മണ്ഡലം ഭാരവാഹികളായ റസൽ സലാഹ് ,  നിഖിൽ ആർ ടി , സുനെജോ സ്റ്റീഫൻസൺ , അൻഷാദ്, ആദർശ് , കെ എസ് യു നെടുമങ്ങാട് ബ്ലോക്ക്‌ ജനറൽ സെക്രട്ടറി അഭിജിത് തുടങ്ങിയവർ അഭിസംബോധന ചെയ്ത സംസാരിച്ചു.