കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ആറ്റിങ്ങൽ കോൺഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ആലംകോട് മുതൽ ആറ്റിങ്ങൽ വരെ ഗാന്ധി സന്ദേശ പദയാത്ര സംഘടിപ്പിച്ചു.കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് റ്റി.പി അംബിരാജയുടെ നേതൃത്വത്തിൽ നടന്ന പദയത്രയുടെ സമാപന സമ്മേളനം AICC സെക്രെട്ടറി കെ.വിശ്വനാഥപെരുമാൾ നിർവഹിച്ചു.DCC പ്രസിഡൻ്റ് പാലോട് രവി ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തികെപിസിസി അംഗങ്ങളായ എൻ.സുദർശനൻ അഡ്വ.ജയകുമാർ, വി.എസ് അജിത്ത് കുമാർ ഡിസിസി ജനറൽ സെക്രട്ടറിമാരായ പി ഉണ്ണികൃഷ്ണൻ, ജോസഫ് പെരേര, വക്കം സുകുമാരൻ എന്നിവർ സംസാരിച്ചു. എന്നിവർ ചടങ്ങിൽ മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകരെ ആദരിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ്മാരായ പ്രശാന്തൻ, ഉണ്ണികൃഷ്ണൻ തോട്ടവരം, മട്ടുപ്പാവിൽ നസീർ,ബിഷ്ണു വക്കം, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു