ശിവഗിരി മഠത്തിനും അരുവിപ്പുറം മഠത്തിനും ആട്ടോ പവ്വർ ഇലക്ട്രിക് കാറുകൾ സമ്മാനിച്ച് കേന്ദ്ര സർക്കാർ.

ശിവഗിരി മഠത്തിനും അരുവിപ്പുറം മഠത്തിനും ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ച് കേന്ദ്ര സര്‍ക്കാര്‍.
ശിവഗിരി മഠത്തിനും അരുവിപ്പുറം മഠത്തിനും  ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ച് മോദിസര്‍ക്കാർ

ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അരുവിപ്പുറം മഠത്തിനും ശിവഗിരി മഠത്തിനുമായി കേന്ദ്ര ടൂറിസം വകുപ്പ് 8 ആട്ടോ പവ്വര്‍ ഇലക്ട്രിക് കാറുകള്‍ അനുവദിച്ചു. ” സ്വദേശി ദര്‍ശന്‍ ” പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ശിവഗിരി മഠത്തിനായി അനുവദിച്ച ശ്രീനാരായണ സ്പിരിച്വല്‍ സര്‍ക്യൂട്ട് പ്രോജക്ടില്‍ ഉള്‍പ്പെടുത്തിയാണ് ഇലക്ട്രിക് കാറുകള്‍ സമ്മാനിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം പലഭക്തര്‍ക്കും അരുവിപ്പുറം കൊടിതൂക്കി മലയിലും, ശിവഗിരി മഹാസമാധിയിലും ദര്‍ശനം നടത്താന്‍ സാധിച്ചിരുന്നില്ല. ആ പ്രശ്നത്തിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കണ്ടെത്തിയതിലൂടെ ഇനി എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നടത്താവുന്നതാണ്.

കേന്ദ്രസഹമന്ത്രി ശ്രീ വി മുരളീധരന്‍റെ ശ്രമഫലമായി തീര്‍ത്ഥാടനത്തിനു മുന്നോടിയായി അനുവദിക്കപ്പെട്ട കേന്ദ്രസര്‍ക്കാരിന്‍റെ ഈ പ്രത്യേക സമ്മാനത്തിന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറിയും അരുവിപ്പുറം മഠം സെക്രട്ടറിയുമായ ശ്രീമദ് സാന്ദ്രാനന്ദ സ്വാമികള്‍ നന്ദി രേഖപ്പെടുത്തി."