കൊച്ചി:ഇന്ധന വിലയില്‍ വര്‍ധന തുടരുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 102രൂപ 57 പൈസയും, ഡീസലിന് 95 രൂപ 72 പൈസയുമായി, തിരുവനന്തപുരത്ത് പെട്രോളിന് 104 രൂപ 63 പൈസയും, ഡീസലിന് 97 രൂപ 66 പൈസയുമാണ് വില. കോഴിക്കോട് പെട്രോളിന് 103 രൂപ 09 പൈസയും , ഡീസലിന് 96 രൂപ 30 പൈസയുമാണ് ഇന്നത്തെ നിരക്ക്.