കേരള യൂണിവേഴ്‌സിറ്റി യിൽ M A ഹിന്ദിയ്ക് രണ്ടാം റാങ്ക് നേടിയ ശരണ്യ യേയും, കേരള യൂണിവേഴ്‌സിറ്റിയിൽ MSC ZOOLOGY യ്ക് രണ്ടാം റാങ്ക് നേടിയ ബിസ്മയയേയും യൂത്ത് കോൺഗ്രസ് പുളിമാത്ത് മണ്ഡലം പ്രസിഡന്റ് കണ്ണൻ പുല്ലയിലിന്റെ അധ്യക്ഷതയിൽ പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാന്തകുമാരി അവർകളുടെ സാന്നിധ്യത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പറും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കൂടിയായ ശ്രീ ജി ജി ഗിരികൃഷ്ണൻ ഷാൾ അണിയിച്ചു അനുമോദിച്ചു. ജില്ലാ സെക്രെട്ടറി ബൻഷ ബഷീർ ,ആറ്റിങ്ങൽ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി രാഹുൽ ചെറുക്കാരം, യൂത്ത് കോൺഗ്രസ് പ്രവർത്തകരായ അഭിജിത്, അൽഅമീൻ ,പ്രഭിൻ, സുജിൻ എന്നിവർ സന്നിഹിതരായിരുന്നു.