വീണ്ടും കല്ലമ്പലത്തിന് ഗോൾഡൻ വിസ തിളക്കം

കല്ലമ്പലം :യു എ ഇ ഗവർമെന്റ് അനുവദിക്കുന്ന ദീർഘാകാല വിസയായ ഗോൾഡൻ വിസ കല്ലമ്പലം സ്വദേശികളായ ദമ്പതികൾക്ക്.
കഴിഞ്ഞ നാൽപ്പത് വർഷമായി അബുദാബിയിൽ പ്രവാസി ആയി കഴിയുന്ന കല്ലമ്പലം സൂര്യകാന്തിയിൽ ബാഹുലേയൻ ജയപ്രകാശിനും ഭാര്യ ഷീജ ജയപ്രകാശിനുമാണ് ഗോൾഡൻ വിസ ലഭിച്ചത്. അബുദാബിയിൽ റാക്കോ ജനറൽ ട്രാൻസ്‌പോർട്ട്സ് എന്ന കമ്പനി നടത്തുകയാണ്.
അജീഷ് ജയപ്രകാശ്, ആശ്വനി ജയപ്രകാശ് എന്നിവർ മക്കളാണ്.
അബുദാബി ഇൻകാസ്, മലയാളി സമാജം തുടങ്ങി നിരവധി സാമൂഹ്യ സാംസ്കാരിക സംഘടനകളിൽ സജീവ സാനിധ്യമാണ് ബാഹുലേയൻ ജയപ്രകാശ്.