കഴിഞ്ഞ ഒന്നിനാണ് പുതുക്കുറിച്ചിയിലെ വ്യാപാരസ്ഥാപനത്തില്‍ അതിക്രമിച്ചുകയറി ബന്ധുവായ യുവാവിനെ ഇയാള്‍ മര്‍ദിച്ചത്. തുടര്‍ന്ന് ഭാര്യയുടെ വീട്ടിലെത്തിയ സുഹൈല്‍, ഭാര്യാപിതാവിനെയും മാതാവിനെയും മര്‍ദിച്ചിരുന്നു. ഭാര്യ പിണങ്ങിപ്പോയതുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് കഠിനംകുളം പൊലീസ് പറഞ്ഞു. ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കഠിനംകുളം എസ്.എച്ച്.ഒ എ. അന്‍സാരിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.