തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ മലയോര മേഖലയിൽ ഇന്നലെ വൈകീട്ടുണ്ടായ പേമാരിയിലും തുടർന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും കനത്ത നാശനഷ്ടമാണ് വൈദ്യുതി വിതരണ സംവിധാനത്തിനുണ്ടായത്. മണ്ണിടിച്ചിലിലും മരം വീണും നിരവധി ട്രാൻസ്ഫോർമറുകൾക്ക് കേടുപാടുണ്ടാവുകയും പോസ്റ്റുകൾ തകരുകയും വൈദ്യുതി ലൈനുകൾക്ക് നാശമുണ്ടാകുകയും ചെയ്തിട്ടുണ്ട്.
കെ എസ് ഇ ബി ജീവനക്കാരും കരാർ തൊഴിലാളികളും എത്രയും വേഗം വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ്.