വിതുര അഗസ്ത്യ സിദ്ധ വൈദ്യശാല എന്ന സ്ഥാപനത്തില്‍ ആണ് പോലീസ് പരിശോധന നടത്തിയത്. വൈദ്യശാല നടത്തുന്ന വിക്രമനും സഹായി സഞ്ചുവുമാണ് പിടിയിലായത്. കാട്ടുമൃഗങ്ങളുടെ ഇറച്ചിയും കൊമ്ബും വെടിയുണ്ടയും കഞ്ചാവും ഇവരുടെ പക്കല്‍ നിന്നും പോലീസ് പിടികൂടി. കഞ്ചാവും ആന കൊമ്ബിന്‍റെ ഭാഗങ്ങളും കാട്ടുപോത്തിന്‍റെയും മാനിന്‍റെയും കൊമ്ബുകളും മുള്ളന്‍പ്പന്നിയുടെ ഇറച്ചിയും മയിലിന്‍റെ ശരീരഭാരവും വിക്രമന്‍റെ വീട്ടില്‍ നിന്നും പിടികൂടി. 20 ലിറ്റര്‍ ചാരയാവും 100 ലിറ്റര്‍ വാഷും 30 ഉപയോഗിച്ച വെടിയുണ്ടയും ഇയാളുടെ സഹായി സഞ്ചുവിന്‍റെ വീട്ടില്‍ നിന്നും പിടികൂടി.