ആറ്റിങ്ങൽ പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായ പ്രദേശങ്ങൾ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക സന്ദർശിച്ചു

 ആറ്റിങ്ങൽ പട്ടണത്തിൽ കനത്ത മഴയെ തുടർന്ന് വെള്ളത്തിനടിയിലായ പ്രദേശങ്ങൾ ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക സന്ദർശിച്ചു
ആറ്റിങ്ങൽ കനത്ത മഴയെ തുടർന്ന് പട്ടണത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പനവേലിപറമ്പ്, കരിച്ചയിൽ, മീമ്പാട്ട്, കൊട്ടിയോട് എന്നിവിടങ്ങളിലാണ് ഇന്നലെ അർധരാത്രിയോടു കൂടി വെള്ളം കയറിയത്.ചില സ്ഥലങ്ങളിലെ വയൽ കൃഷിക്ക് നാശനഷ്ട്ടങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നാൽ പ്രദേശവാസികൾ സുരക്ഷിതരാണ് .വാമനപുരം നദീ തീരത്തോട് ചേർന്ന് കിടക്കുന്ന താഴ്ന്ന ഭാഗങ്ങളിലാണ് വെള്ളം ഇരച്ച് കയറിയത്. ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിന് വേണ്ടി കുന്നുവാരം യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പും സജ്ജീകരിച്ചു.