രാജീവ്‌ യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷം

രാജീവ്‌ യൂത്ത്  ഫൗണ്ടേഷൻ വാമനപുരം അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിയോട് അനുബന്ധിച്ചു 152 ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി രാവിലെ 8മണിക്ക് കല്ലറ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുകയും ഗാന്ധി സ്മൃതി സംഗമം നടത്തുകയും ചെയ്തു. പ്രസ്തുത യോഗം വാമനപുരം യൂത്ത് കോൺഗ്രസ്‌ അസംബ്ലി പ്രസിഡന്റ്‌ യൂസുഫ് കല്ലറ ഉത്ഘാടനം ചെയ്തു ഗാന്ധിയും ഗാന്ധിയിസവും എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയും ചെയ്തു. രാജീവ്‌ യൂത്ത്  ഫൗണ്ടേഷൻ വാമനപുരം അസംബ്ലി ചെയർമാൻ സഫീർ വട്ടക്കരിക്കകം  അവർകൾ അധ്യക്ഷത വഹിച്ച   യോഗത്തിൽ യൂത്ത് കോൺഗ്രസ്‌ വാമനപുരം സെക്രട്ടറിമരായ സന്ദീപ്, ഷാഹിൻ, ഷാൻ എന്നിവരും യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സജിൻ,ksu മണ്ഡലം പ്രസിഡന്റ്‌ അൽ അമീൻ, കോൺഗ്രസ്‌ വാമനപുരം ബ്ലോക്ക്‌ ജനറൽ സെക്രട്ടറി ബിജുലാൽ, രാജീവ്‌ യൂത്ത് ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ അഭിരാം മീതൂർ, ryf ന്റെ മറ്റു സഹ പ്രവർത്തകർ പങ്കെടുക്കകയും  ചെയ്തു.