പതിവ് തെറ്റിച്ചില്ല ഇന്ധന വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 107 രൂപ 76 പൈസയാണ്. ഡീസലിന് 101 രൂപ 29 പൈസയായി.കോഴിക്കോട് പെട്രോളിന് 106 രൂപ 27 പൈസയായി വര്‍ധിച്ചു. ഇന്നത്തെ ഡീസൽ വില 99 രൂപ 64 പൈസയാണ്. കൊച്ചിയിൽ പെട്രോളിന് 105 രൂപ 67 പൈസയും ഡീസലിന് 99 രൂപ 36 പൈസയുമായി.