വര്‍ക്കല മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളാക്കും മന്ത്രി കെ രാജന്‍

വര്‍ക്കല മണ്ഡലത്തിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളാക്കും  മന്ത്രി കെ രാജന്‍ 

കല്ലമ്പലം :
വർക്കല മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകളാക്കിമാറ്റുമെന്ന് റവന്യൂമന്ത്രി കെ രാജൻ. സ്മാർട്ട് ഓഫീസാക്കിമാറ്റിയ കുടവൂർ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. ചടങ്ങിൽ വി ജോയി എംഎൽ എ അധ്യക്ഷനായി.  ജില്ലാപഞ്ചായത്തം​ഗം ടി ബേബിസുധ, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ബേബീ രവീന്ദ്രൻ, വൈസ് പ്രസിഡന്റ് എസ് സാബു, ജിഹാദ്, റഫീഖാ ബീവി, തുടങ്ങിയവർ സംസാരിച്ചു. കളക്ടർ നവജ്യോത് ഖോസ സ്വാ​ഗതവും വർക്കല താലൂക്ക് ഓഫീസർ ടി വിനോദ് രാജ് നന്ദിയും പറഞ്ഞു
ചിത്രം
സ്മാർട്ട് വില്ലേജ് ഓഫീസാക്കിയ കുടവൂർ വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി കെ രാജൻ നിർവ്വഹിക്കുന്നു