സംസ്ഥാനത്ത് ഡീസല്‍ വില നൂറിനടുത്തെത്തി. ഇന്ന് ഡീസല്‍ വില ലീറ്ററിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി. രണ്ടാഴ്ച കൊണ്ട് പെട്രോളിന് രണ്ടുരൂപ 67 പൈസയും ഡീസലിന് മൂന്നുരൂപ 79പൈസയും വര്‍ധിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ ഡീസല്‍ വില 99 രൂപ 45 പൈസയായി. പെട്രേള്‍ വില 106 രൂപ എട്ടുപൈസയിലെത്തി. കൊച്ചിയില്‍ പെട്രോളിന് 104 രൂപ 15 പൈസയും ഡീസലിന് 97 രൂപ 64 പൈസയുമായി. കോഴിക്കോട്ട് പെട്രോള്‍ വില 104രൂപ 47പൈസയിലെത്തി. ഡീസലിന്റെ വില 97 രൂപ 78പൈസയാണ്