കല്ലമ്പലം കെ.റ്റി.സി.റ്റി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ലെ നാഷണൽ സർവീസ് സ്കീം (NSS) ന്റെ ആഭിമുഖ്യത്തിൽ വോളന്റീർസ് മീറ്റും കൊറോണ വൈറസ് നിർമാർജന ജാഗ്രത പ്രവർത്തനത്തിന്റെ ഭാഗമായി കോളേജ് ക്യാമ്പസ് ശുചീകരണ പ്രവർത്തനവും സംഘടിപ്പിച്ചു.
പ്രിൻസിപ്പൽ ഡോ. ഫെറോഷ്.എം ബഷീർ അദ്ധ്യക്ഷനായ ചടങ്ങിൽ കോളേജ് കൺവീനവർ ശ്രീ.എ.അഫ്സൽ, കോളേജ് ചെയർമാൻ ശ്രീ. ഐ.മൻസൂറുദീൻ എന്നിവർ സംബന്ധിച്ചു.
ബി.ബി.എ വിഭാഗം വകുപ്പ് മേധാവിയും NSS പ്രോഗ്രാം ഓഫിസറുമായ ശ്രീമതി. പ്രതീഷ പ്രകാശ് ആശംസ അർപ്പിക്കുകയും അവസാന വർഷ വോളന്റീർമാരുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും പരിസ്ഥിതി സംരക്ഷണ പദ്ധതിയായി മിയവാക്കി വനം NSS വോളന്റീർസ് ന്റെ പുതിയ വാർഷിക പദ്ധതി ആയി പ്രഖ്യാപിക്കുകയും ചെയ്തു