കനത്ത മഴ ഗ്രാമിണ മേഖലയിൽ വൻ നാശനഷ്ടം. നിർധന കുടുംബത്തിൻ്റെ വീടിൻ്റെ ഭിത്തി ഇടിഞ്ഞ് വീണു നാലംഗ കുടുംബം അദ്ഭുതകരമായി രക്ഷപ്പെട്ടു.
ചെമ്മരത്തുമുക്ക് കുറിയിടത്തുകോണം നഫസിൽ ശ്യാംകുമാറിൻ്റെ വീടാണ് ഇടിഞ്ഞ് വീണത്. ശക്തമായി പെയ്യുന്ന മഴയിൽ ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു വീടിൻ്റെ ഭിത്തി ഇടിഞ്ഞത്. വീടിൻ്റെ അടുക്കള ഭാഗത്തെ ഭിത്തിയാണ് ആദ്യം വൻ ശബ്ദത്തോടെ ഇടിഞ്ഞ് വീണത് . ശബ്ദം കേട്ട് കുടുംബം ഉണർന്ന് പുറത്തിറങ്ങുകയും ശേഷിക്കുന്ന ഭിത്തിയുടെ കുറച്ചു ഭാഗം പൊട്ടല് വീണതായി ശ്രദ്ധയിൽപ്പെടുകയും ചെയ്തു. നിലക്കാതെ പെയ്യുന്ന മഴയിൽ ഭിത്തിയുടെ ശേഷിക്കുന്ന ഭാഗവും ഇന്ന് ഇടിഞ്ഞ് വീണു