മുംബൈ: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക (commercial LPG cylinder) വില (price) വീണ്ടും വര്‍ധിച്ചു.
ഓയില്‍-വാതക കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടറിന് 43.50 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് ഇന്ന് മുതല്‍ നിലവില്‍ വന്നു. ഗാര്‍ഹിക എല്‍പിജിക്ക് (domestic LPG) വില വര്‍ധിപ്പിച്ചിട്ടില്ല.
ദില്ലിയില്‍ ഇനി 19 കിലോ ഭാരമുള്ള വാണിജ്യ സിലിണ്ടറിന് 1736.50 രൂപയായിരിക്കും വില. നേരത്തെ 1693 രൂപയായിരുന്നു.
സെപ്റ്റംബര്‍ മുതല്‍ ഇത് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. സെപ്റ്റംബര്‍ ഒന്നിനാണ് നേരത്തെ വില വര്‍ധിപ്പിച്ചത്. രണ്ടുതവണയായി 75 രൂപയുടെ വര്‍ധനവുണ്ടായി. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യന്‍ ഓയില്‍ വെബ്‌സൈറ്റിലെ വിവര പ്രകാരം കൊല്‍ക്കത്തയില്‍ ഒരു വാണിജ്യ സിലിണ്ടറിന്റെ വില 1805.50 രൂപയായി
ഉയര്‍ന്നു.