നെടുമങ്ങാട് : വെൽഡിങ് വർക്ക് ഷോപ്പിലെ ജോലിക്കിടയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പതിനാറാം കല്ല് സ്വദേശി ജിതിൻ രാജ്(21) ആണ് ചുള്ളിമാനൂർ കൊച്ചാട്ടു കാലിൽ വർക്ഷോപ്പിൽ ജോലി ചെയ്തു വരികെ പെട്ടന്ന് കുഴഞ്ഞുവീണത്. തുടർന്ന് ജിതിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടറുടെ നിർദ്ദേശ പ്രകാരം അവിടെ നിന്നും മെഡിക്കൽ കോളേജിൽ എത്തിക്കുന്ന വഴിമധ്യേ മരണപ്പെടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ മോർച്ചറിയിലാണ്. മരണ സംബന്ധമായ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സഹോദരൻ :ജിബിൻ രാജ് മാതാപിതാക്കൾ നേർത്തെതന്നെ മരണപ്പെട്ടിരുന്നു.